STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Oct 6th, 2022

തങ്കം ആശുപത്രിയിലെ ചികിത്സാ പിഴവിൽ നടപടി; രണ്ട് ഡോക്ടർമാരെ അറസ്റ്റ് ചെയ്തു

Share This
Tags

പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ നടപടി. ഡോക്ടർമാരായ അജിത്, നിള, പ്രിയദർശിനി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തത്തമംഗലം സ്വദേശി ഐശ്വര്യയും ഇവരുടെ നവജാത ശിശുവും മരിച്ചതിന് കാരണം ചികിത്സാ പിഴവാണെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. പാലക്കാട് ടൗൺ സൗത്ത് പോലീസ് ഡോക്ടർമാരുടെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.ജൂലൈയിലാണ് തത്തമംഗലം സ്വദേശി ഐശ്വര്യയും നവജാത ശിശുവും മരിച്ചത്. നവജാത ശിശു മരിച്ച് പിറ്റേദിവസമാണ് ഐശ്വര്യ മരിച്ചത്. അമിത രക്തസ്രാവത്തെ തുടർന്നാണ് മരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. ഗര്‍ഭിണിയായ 25 വയസുകാരി ഐശ്വര്യയെ ജൂൺ അവസാനത്തോടെയാണ് തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>