STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Oct 10th, 2022

കാസര്‍കോട് അനന്തപുരം ക്ഷേത്രക്കുളത്തിലെ ബബിയ മുതലയ്ക്ക് വിട; പൊതുദര്‍ശനത്തിനു ശേഷം സംസ്‌കാരം

Share This
Tags

കാസര്‍കോട്: ക്ഷേത്രഭക്ഷണം കഴിച്ച്, അമ്പലക്കുളത്തില്‍ കഴിഞ്ഞിരുന്ന കുമ്പള അനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബബിയ എന്ന മുതലയ്ക്ക് വിട. ബബിയോടുള്ള സ്നേഹസൂചകമായി ശരീരം പൊതുദർശനത്തിനു വെച്ചു . ഞായാറാഴ്ച രാത്രി പത്തരയോടെയായിരുന്നു ബബിയ ചത്തത് .അനന്തപുരം ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണമായിരുന്നു ബബിയ. സസ്യാഹാരം മാത്രമായിരുന്നു ഇത് കഴിച്ചിരുന്നത്. ബബിയയ്ക്ക് ഏകദേശം 77 വയസ്സ് പ്രായമുണ്ടെന്നാണ് കരുതുന്നത് .പടച്ചോറു നല്‍കാന്‍ പൂജാരി പേര് വിളിക്കുമ്പോള്‍ ബബിയ എത്തിച്ചേരുന്ന കാഴ്ച കൗതുകകരമായിരുന്നു.1945-ല്‍ ഒരു ബ്രിട്ടീഷ് സൈനികന്‍ ക്ഷേത്രത്തിലൂണ്ടായിരുന്ന മുതലയെ വെടിവെച്ചു കൊന്നതിന് പിന്നാലെയാണ് ബബിയ ഈ ക്ഷേത്രക്കുളത്തിലേക്ക് എത്തുന്നത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>