എല്‍ദോസ് കുന്നപ്പിള്ളിയെ ക്രൈംബ്രാഞ്ച് സംഘം ഉടൻ കസ്റ്റഡിയിയിൽ എടുക്കും .
തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ ക്രൈംബ്രാഞ്ച് സംഘം ഉടന്‍ കസ്റ്റഡിയില്‍ എടുത്തേക്കുമെന്ന് റിപ്പോർട്ട്. എല്‍ദോസിനെതിരെ ബലാല്‍സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് നടപടി വേഗത്തിലാക്കുന്നത്. ഇത് സംബന്ധിച്ച് നിയമസഭാ സ്പീക്കര്‍ക്ക് അന്വേഷണസംഘം കത്ത് നല്‍കും. ഇതിനിടയിൽ തിങ്കളാഴ്ച മുതല്‍ എല്‍ദോസ് ഒളിവിലാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി നാളെ പരിഗണിക്കും. അതിന്റെ അടിസ്ഥാനത്തിൽ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അപേക്ഷ അന്വേഷണസംഘം ഇന്ന് കോടതിയില്‍ നല്‍കും.












