ബ്ലാസ്റ്റേഴ്സ് ടീം ബസിന്റെ ഫിറ്റ്നെസ് എംവിഡി സസ്പെൻഡ് ചെയ്തു; കണ്ടെത്തിയത് 5 നിയമ ലംഘനങ്ങൾ
കൊച്ചി : കേരളത്തിൽ നിന്നുള്ള ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിന്റെ ഫിറ്റനെസ് സർട്ടിഫിക്കേറ്റ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. ടീമിന്റെ ബസിൽ എംവിഡി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നടപടി. കൊച്ചി പനമ്പള്ളി നഗറിൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലനം നടക്കുന്ന സ്ഥലത്തെത്തിയാണ് എംവിഡി ഉദ്യോഗസ്ഥർ ബസിൽ പരിശോധന നടത്തിയത്. ബസിൽ കണ്ടെത്തിയത് 5 നിയമലംഘനങ്ങൾ എന്ന് എംവിഡി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതെ തുടർന്നാണ് ടീമിന്റെ ബസിനെതിരെ നടപടിയെടുത്തതെന്ന് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.












