STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Oct 20th, 2022

ലൈംഗികാതിക്രമക്കേസിൽ സിവിക് ചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Share This
Tags

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ കവിയും എഴുത്തുകാരനുമായ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും പരാതിക്കാരിയും നൽകിയ അപ്പീൽ ഹൈക്കോടതി അം​ഗീകരിക്കുകയായിരുന്നു. ജസ്റ്റിസ് എ ബദ്റുദ്ദീൻ ആണ് ജാമ്യം റദ്ദാക്കി കൊണ്ട് ഉത്തരവിറക്കിയത്. സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഉടൻ പ്രത്യേക കോടതിയിൽ ഹാജരാക്കണമെന്നും അന്ന് തന്നെ കോടതി ജാമ്യ ഹർജി പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>