STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Oct 29th, 2022

ഷാരോൺ രാജിന്റെ ദുരൂഹമരണം: ജൂസിൽ വിഷം കലർത്തിയെന്ന ആരോപണം നിഷേധിച്ച് പെൺകുട്ടി

Share This
Tags

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ കാമുകി നൽകിയ കഷായവും ജ്യൂസും കഴിച്ച് യുവാവ് മരിച്ച സംഭവത്തിൽ ആരോപണങ്ങൾ നിഷേധിച്ച് പെൺകുട്ടി രംഗത്ത്. ഷാരോൺ രാജിനെ വിഷം കലര്‍ത്തി കഷായം നൽകി കൊന്നെന്ന കുടുംബത്തിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് പെണ്‍കുട്ടി പറയുന്നത്. ആരോപണങ്ങൾ പറയാനുള്ളവര്‍ പറഞ്ഞോട്ടേയെന്നും താൻ ഒന്നും ചെയ്തിട്ടില്ലെന്നത് തനിക്കറിയാമെന്നും കൂടുതൽ പ്രതികരണത്തിനില്ലെന്നും പെൺകുട്ടി പറഞ്ഞു.കഴിഞ്ഞ മാസം 14 നാണ് റെക്കോർഡ് ബുക്ക് തിരിച്ചു വാങ്ങാനായി മൂന്നാംവര്‍ഷ ബിഎസ്എസി വിദ്യാര്‍ത്ഥിയായ ഷാരോൺ സുഹൃത്ത് റെജിനൊപ്പം കാമുകിയുടെ വീട്ടിലെത്തിയത്. സുഹൃത്തിനെ പുറത്ത് നിര്‍ത്തിയ ശേഷം വീടിനകത്തേക്ക് പോയ ഷാരോൺ പറത്തുവന്നത് ഛർദ്ദിച്ചുകൊണ്ടാണെന്നാണ് സുഹൃത്ത് റെജിൻ പറയുന്ന്. കാമുകി നൽകിയ കഷായവും ജ്യൂസും കുടിച്ച് അവശനായ ഷാരോൺ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ 25 ന് ചൊവ്വാഴ്ച മരണമടയുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഷാരോണിന്‍റെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ വിവാഹം മറ്റൊരാളുമായി ഫെബ്രുവരിയിൽ നിശ്ചയിറപ്പിച്ചിട്ടുണ്ടെന്നും അത് നടത്താനാണ് പെൺകുട്ടി ഷാരോണിനെ വിഷം നൽകി കൊന്നുതെന്നാണ് ബന്ധുക്കളുടെ ആരോപണം. കൂടാതെ അന്ധവിശ്വാസത്തിന്‍റെ ഭാഗമായി കാമുകി മകനെ വകവരുത്തിയാതാണെന്നും ആരോപണമുണ്ട്. ഇതിനിടയിൽ ഷാരോണിന് കഷായം നൽകിയെന്ന് സമ്മതിച്ചും ക്ഷമാപണം നടത്തിയും കാമുകി അയച്ച വാട്സ് ആപ്പ് സന്ദേശവും ഇതിനോടകം പുറത്തുവന്നിട്ട്. മരുന്ന് വാങ്ങി കഴിച്ചാൽ ഛര്‍ദ്ദിമാറുമെന്നും ഛര്‍ദിയിലെ നിറവ്യത്യാസം കഷായത്തിന്‍റേതാണെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>