ഗുജറാത്ത് ഹിമാചല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെക്കണമെന്നാഗ്രഹിക്കുന്നു, ഗുലാം നബി ആസാദ്
BJPയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് കഴിയില്ല, അതിനു സാധിക്കുന്ന ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസ് ആണ്, പ്രസ്താവനയുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും തിരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂവെന്നും ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ട അദ്ധ്യക്ഷന്‍ ഗുലാം നബി ആസാദ് പറഞ്ഞു. താന്‍ ‘ഞാന്‍ കോണ്‍ഗ്രസിനോട് വിടപറഞ്ഞെങ്കിലും അവരുടെ മതേതരത്വ നയങ്ങള്‍ക്ക് ഒരിയ്ക്കലും എതിരല്ല. സംഘടനാ കാര്യങ്ങളിലെ പോരായ്മയാണ് താന്‍ ചൂണ്ടിക്കാട്ടിയത്, അദ്ദേഹം പറഞ്ഞു. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെക്കണമെന്നാണ് തന്‍റെ ആഗ്രഹം, AAP യ്ക്ക് അതിന് കഴിയില്ല, അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാത്രമുള്ള ഒരു പാര്‍ട്ടിയാണ് AAP, പഞ്ചാബില്‍ ഫലപ്രദമായ ഭരണം നടത്താന്‍ പാര്‍ട്ടിയ്ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












