ഗെറ്റ് ഔട്ട് ഫ്രം ഹിയർ’ കൈരളിയേയും മീഡിയ വണ്ണിനെയും വാർത്താ സമ്മേളനത്തിൽ നിന്ന് പുറത്താക്കി ഗവർണർ
കൊച്ചി: മാധ്യമങ്ങളെ ഗെറ്റൌട്ട് അടിച്ച് ഗവർണർ. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കൈരളിയോടും മീഡിയ വണ്ണിനോടും താൻ സംസാരിക്കില്ലെന്നും പുറത്ത് പോകാനും ഗവർണർ ആവശ്യപ്പെട്ടത്.ഈ മാധ്യമങ്ങളിലെ റിപ്പോർട്ടർമാർ ഉണ്ടെങ്കിൽ ഗെറ്റ് ഔട്ട് ഫ്രം ഹിയർ എന്നായിരുന്നു ഗവർണറുടെ നിലപാട്.അവരിവിടെ ക്ഷണിച്ചിട്ടല്ലേ വന്നത് എന്ന ചോദ്യത്തിന് അത് മിസ്റ്റേക്ക് ആയതാവാം അവരോട് താൻ സംസാരിക്കില്ലെന്നും അവിരിവിടെ തുടർന്നാൽ താൻ നിൽക്കില്ലെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു












