STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Nov 8th, 2022

KGF 2 ലെ ഗാനം ഉപയോഗിച്ച് വീഡിയോ; കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടകൾക്ക് വിലക്കേർപ്പെടുത്താൻ കോടതി നിർദ്ദേശം

Share This
Tags

ബെംഗളൂരു : സൂപ്പർ ഹിറ്റ് സിനിമയായ കെജിഎഫ് 2ലെ ഗാനം ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോ പങ്കുവച്ചതിന് കോൺഗ്രസിന്റെയും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടകൾക്ക് വിലക്കേർപ്പെടുത്താൻ കോടതി നിർദേശം. താൽക്കാലികമായി വിലക്കേർപ്പെടുത്താനാണ് ബെംഗളൂരുവിലെ കോടതി മൈക്രോ ബ്ലോഗിങ് വെബ്സൈറ്റിനോട് നിർദേശം നൽകിയിരിക്കുന്നത്. കെജിഎഫ് 2 സിനിമയിലെ ഗാനങ്ങളുടെ അവകാശം സ്വന്തമാക്കിയ എംആർടി മ്യൂസിക്കിന്റെ പരാതിയിന്മേലാണ് കോടതിയുടെ നിർദേശം. പകർപ്പ് അവകാശം ലംഘിച്ചുയെന്ന് എംആർടി മ്യൂസിക് യെശ്വന്തപൂർ പോലീസ് സ്റ്റേഷിനിൽ വെള്ളിയാഴ്ച പരാതി നൽകുകയായിരുന്നു. പകർപ്പ് അവകാശ നിയമം, ഐടി നിയമം തുടങ്ങിയ വകുപ്പുകൾ ചേർത്ത് രാഹുൽ ഗാന്ധി, ജയറാം രമേശ്, സുപ്രിയ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എംആർടി മ്യൂസിക്കിന്റെ ഉടമസ്ഥൻ എം നവീൻ കുമാറാണ് പരാതി നൽകിയിരിക്കുന്നത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>