കോയമ്പത്തൂർ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ 40 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്
തമിഴ്നാട്:കോയമ്പത്തൂർ സ്‌ഫോടനക്കേസ് അന്വേഷണത്തിന്റെ ഭാഗമായി എൻഐഎ ചെന്നൈയിലെ അഞ്ച് ഇടങ്ങളിലെ 40 സ്ഥലങ്ങളിൽ റെയ്‌ഡ് നടത്തുന്നതായി റിപ്പോർട്ട്. സ്‌ഫോടനവുമായി ബന്ധപ്പെട്ട പ്രതികളുടെയും അനുയായികളുടെയും സ്വത്തുക്കൾ എൻഐഎ പരിശോധിക്കുന്നുണ്ട്. ചെന്നൈയിലെ പുതുപ്പേട്ട്, മണ്ണടി, ജമാലിയ, പെരമ്പൂർ എന്നിവിടങ്ങളിലാണ് എൻഐഎയുടെ റെയ്‌ഡ് നടക്കുന്നത്.ഇവിടെ മാത്രമല്ല കോയമ്പത്തൂരിലെ കോട്ടൈമേട്, ഉക്കടം, പൊൻവിഴ നഗർ, രത്തിനപുരി തുടങ്ങി നിരവധി സ്ഥലങ്ങളിലും റെയ്‌ഡ് പുരോഗമിക്കുന്നുണ്ട്. കോയമ്പത്തൂർ കാർ സ്‌ഫോടനക്കേസിൽ ദേശീയ അന്വേഷണ ഏജൻസി ഒക്ടോബർ 27 നാണ് അന്വേഷണം ഏറ്റെടുത്തത്. ഒക്‌ടോബർ 23 ന് പുലർച്ചെ 4.30 ഓടെയായിരുന്നു തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറിൽ സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിലായിട്ടുണ്ട് ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് സ്‌ഫോടനത്തിൽ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.












