ഒരു ലക്ഷം പേരെ അണിനിരത്തി കൊണ്ട് എൽഡിഎഫ് രാജ്ഭവൻ മാർച്ച് ഇന്ന്
ഗവർണർ സർക്കാർ പോരാട്ടം രൂക്ഷമായി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള എല്‍ഡിഎഫ് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് ഇന്ന് നടക്കും. ഏതാണ്ട് ഒരു ലക്ഷം പേരെ അണിനിരത്തുന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുന്നത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്. ഗവര്‍ണര്‍ക്കെതിരായ രാജ്ഭവന്‍ പ്രതിഷേധത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. പ്രതിഷേധം ദേശീയ തലത്തിൽ ചർച്ചയാക്കാൻ വേണ്ടി ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവയും മാർച്ചിൽ പങ്കെടുക്കുന്നുണ്ട്.












