തുഷാർ വെള്ളാപ്പള്ളിക്ക് തെലങ്കാന പോലീസിന്റെ നോട്ടീസ്; 21 ന് ഹാജരാകണം
Operation Kamal: തെലങ്കാന എംഎൽഎമാരെ കൂറുമാറ്റിക്കാൻ ശ്രമിച്ചെന്ന കേസിൽ എൻഡിഎയുടെ കേരള കൺവീനറായ തുഷാർ വെള്ളാപ്പള്ളിക് നോട്ടീസ്. കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിലെ എസ്‌പി രമാ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘം ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ കാണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് നോട്ടീസ് നൽകിയത്. ഈ മാസം 21 ന് ഹൈദരാബാദിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാ നിർദ്ദേശം.












