STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Nov 23rd, 2022

കോര്‍പറേഷൻ കത്ത് വിവാദം; ക്രൈംബ്രാഞ്ച് വീണ്ടും മേയര്‍ ആര്യാ രാജേന്ദ്രന്‍റെ മൊഴിയെടുക്കും

Share This
Tags

തിരുവനന്തപുരം കോര്‍പറേഷനിലെ കത്ത് വിവാദം അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് വീണ്ടും മേയര്‍ ആര്യാ രാജേന്ദ്രന്‍റെ മൊഴിയെടുക്കും. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി മേയറുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. കേസെടുത്ത പശ്ചാത്തലത്തിൽ വാദിയായ ആര്യയുടെ മൊഴി ക്രൈംബ്രാഞ്ച് നാളെ വിശദമായി രേഖപ്പെടുത്തിയേക്കും. മൊഴി രേഖപ്പെടുത്താനുള്ള സമയം ഇന്ന് ചോദിക്കും. ഇതിന് ശേഷം ആനാവൂര്‍ നാഗപ്പൻ, ഡി.ആര്‍.അനിൽ എന്നിവരുടെ മൊഴിയും വീണ്ടും എടുക്കും. നോട്ടീസ് നൽകി വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് നീക്കം. കോര്‍പറേഷനിൽ തന്നെയാണ് കത്ത് തയ്യാറാക്കിയതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക നിഗമനം. കത്തിന്‍റെ അസ്സൽ ഇതുവരേയും കണ്ടെത്താനായിട്ടില്ല. കംപ്യൂട്ടറും മൊബൈൽ ഫോണുകളും പിടിച്ചെടുത്ത് തുടരന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്‍റെ ആലോചന

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>