STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Nov 23rd, 2022

കതിരൂര്‍ മനോജ് വധക്കേസ്: ‘വിചാരണ മാറ്റില്ല’, സിബിഐയുടെ ആവശ്യം രാഷ്ട്രീയപരമെന്ന് സുപ്രീംകോടതി

Share This
Tags

ന്യൂഡല്‍ഹി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി. വിചാരണ മാറ്റണമെന്ന ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതി വിമര്‍ശിച്ചു. നാല് മാസത്തിനുള്ളില്‍ കേസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വിചാരണ കോടതി നടപടികളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. സിപിഐഎം നേതാവ് പി ജയരാജന്‍ ഉള്‍പ്പടെ പ്രതികളായ കേസിന്റെ വിചാരണ എറണാകുളത്ത് നിന്ന കര്‍ണാടകത്തിലേക്കോ തമിഴ്‌നാട്ടിലേക്കോ മാറ്റണമെന്നായിരുന്നു സിബിഐയുടെ ട്രാന്‍സ്ഫര്‍ ഹര്‍ജിയിലെ ആവശ്യം. തലശ്ശേരി സെഷന്‍സ് കോടതിയില്‍ നിന്ന് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലേക്ക് കേസിന്റെ വിചാരണ നേരത്തേ സുപ്രീംകോടതി മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിന്റെ പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത് .

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>