STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Nov 23rd, 2022

മംഗളൂരു സ്‌ഫോടനം: പ്രതിയുടെ ബന്ധുവീടുകളിലുള്‍പ്പടെ 18 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

Share This
Tags

മംഗളൂരു: മംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ 18 ഇടങ്ങളില്‍ പൊലീസും എന്‍ഐഎയും പരിശോധന നടത്തുന്നു. മുഖ്യപ്രതി മുഹമ്മദ് ഷാരിഖിന്റെ ബന്ധുവീടുകള്‍ ഉള്‍പ്പടെയാണ് പരിശോധന നടത്തുന്നത്. മൈസൂരുവിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കേസുമായി ബന്ധപ്പെട്ട് കര്‍ണാടക ആഭ്യന്തര മന്ത്രിയും ഡിജിപിയും മംഗളൂരുവിലെത്തിയിരുന്നു.ശനിയാഴ്ച വൈകിട്ടായിരുന്നു ഓട്ടോയില്‍ കൊണ്ടുപോകുകയായിരുന്ന പ്രഷര്‍ കുക്കര്‍ ബോംബ് പൊട്ടിത്തെറിച്ചത്. പ്രതി ഷാരിഖ് ബോംബ് സൂക്ഷിച്ച ബാഗുമായി പോകുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിനിടെ പ്രതി ആലുവയിലെത്തി ഒരു ലോഡ്ജില്‍ അഞ്ച് ദിവസം താമസിച്ചിരുന്നതായും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>