STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Nov 25th, 2022

വനിതാ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പി ജി ഡോക്ടർമാരുടെ സമരം . തുടങ്ങി

Share This
Tags

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ കൈയേറ്റം ചെയ്ത പ്രതിയെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പി ജി ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്ക് തുടങ്ങി. രാവിലെ എട്ട് മുതൽ രാത്രി എട്ടു വരെയാണ് പണിമുടക്ക്. അത്യാഹിതം, ഐ.സി.യു, ലേബർ റൂം എന്നിവയെ ഒഴിവാക്കിയാണ് സമരം. ഹൗസ് സര്‍ജന്മാരും എംബിബിഎസ് വിദ്യാര്‍ഥികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഒ.പി വിഭാഗവും കിടത്തി ചികിത്സയും ഡോക്ടർമാർ ബഹിഷ്കരിക്കുന്നു. ഭാര്യയുടെ മരണമറിയിച്ചപ്പോള്‍ കൊല്ലം സ്വദേശി സെന്തില്‍കുമാര്‍ വനിതാ ഡോക്ടറെ ചവിട്ടിയെന്നാണ് പരാതി. അതേസമയം മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം അറസ്റ്റു രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരത്തെ ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മറ്റ് മെഡിക്കല്‍ കോളജുകളിലും പിജി ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നു. 10 ന് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂറോ സര്‍ജറി വിഭാഗത്തിലെ റെസിഡന്റ് വനിതാ ഡോക്ടറെയാണ് രോഗിയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചത്. രോഗി മരിച്ച വിവരം അറിയിച്ചപ്പോഴായിരുന്നു മര്‍ദ്ദനം. ഡോക്ടറുടെ പരാതിയിൽ കൊല്ലം സ്വദേശി സെന്തിൽ കുമാറിനെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>