STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Dec 10th, 2022

മാന്‍ഡസ് ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്ത്; ശക്തമായ കാറ്റും മഴയും, കേരളത്തിലും മഴയ്ക്ക് സാധ്യത

Share This
Tags

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മാന്‍ഡസ് ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊട്ടു. ചെന്നൈ ഉള്‍പ്പടെയുള്ള മേഖലകളില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്.തമിഴ്‌നാടിന് പുറമേ പുതുച്ചേരി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.കേരളത്തില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റ് ഉച്ചയോടെ ശക്തി കുറഞ്ഞ തീവ്ര ന്യൂനമര്‍ദ്ദമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിക്കുന്നത്. വടക്ക് പടിഞ്ഞാറന്‍ ദിശയിലാണ് നിലവില്‍ കാറ്റിന്റെ സഞ്ചാരം. ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവെള്ളൂര്‍, കടലൂര്‍, വിഴുപുരം, റാണിപ്പേട്ട് തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ അടക്കം എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ നിന്നടക്കം ചെന്നൈയില്‍ എത്തേണ്ട 25 വിമാനങ്ങള്‍ റദ്ദാക്കി. രാജ്യാന്തര സര്‍വീസ് ഉള്‍പ്പടെ 11 വിമാനങ്ങള്‍ വൈകി. അതേസമയം കേരളത്തില്‍ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>