STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Dec 17th, 2022

ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് അഡ്വ. സി കെ ശ്രീധരൻ

Share This
Tags

കാസർ​ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികളുടെ വക്കാലത്തേറ്റെടുത്ത് മുൻ കോൺ​ഗ്രസ് നേതാവും ഇപ്പോഴത്തെ സിപിഐഎം അം​ഗവുമായ അഡ്വ. സി കെ ശ്രീധരൻ. കേസ് ഇന്നലെ പരിഗണിച്ചപ്പോൾ എറണാകുളം സിബിഐ കോടതിയിൽ അഡ്വ. സി കെ ശ്രീധരൻ ഹാജരായി. മുൻ കെപിസിസി വൈസ് പ്രസിഡന്റായിരുന്ന സികെ ശ്രീധരൻ സിപിഎമ്മിൽ ചേർന്നത് ആഴ്ചകൾക്ക് മുൻപാണ്. മുൻ കെപിസിസി ഉപാദ്ധ്യക്ഷനായിരുന്ന സി കെ ശ്രീധരൻ സിപിഎമ്മിൽ ചേർന്നതിനുശേഷം ഏറ്റെടുക്കുന്ന ആദ്യ കേസ് എന്ന പ്രത്യേകതയും ഇതിനുണ്ട്. മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള ഒമ്പത് പ്രതികൾക്ക് വേണ്ടിയാണ് അദ്ദേഹം ഈ കേസ് ഏറ്റെടുത്തത്. സി കെ ശ്രീധരൻ ക്രിമിനൽ അഭിഭാഷക രം​ഗത്ത് പ്രമുഖനാണ്. ഒന്നാം പ്രതി പീതാംബരൻ, രണ്ട് മുതല്‍ നാല് വരെയുള്ള പ്രതികളായ സജി ജോർജ്, കെഎം സുരേഷ്, കെ അനിൽകുമാർ, പതിമൂന്നാം പ്രതി ബാലകൃഷ്ണന്‍, പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ കെ മണികണ്ഠൻ, ഇരുപതാം പ്രതി മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമ‍ന്‍, 22 ഉം 23 ഉം പ്രതികളായ രാഘവന്‍ വെളുത്തോളി, കെ വി ഭാസ്ക്കരന്‍ എന്നിവര്‍ക്ക് വേണ്ടിയാണ് അദ്ദേഹം വാദിക്കുക. കേസിൽ മൊത്തം 24 പ്രതികളാണ് ഉള്ളത്. മൂന്ന് അഭിഭാഷകരാണ് പ്രതികൾക്കായി വാദിക്കുന്നത്. സിബിഐ സ്പെഷ്യൽ കോടതിയിൽ വിചാരണ ആരംഭിക്കുന്നത് ഫെബ്രുവരി 2 മുതൽ മാർച്ച് 8 വരെയാണ്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>