ജിയോ ട്രൂ 5 ജി ഇന്നു മുതൽ തിരുവനന്തപുരത്തും
തിരുവനന്തപുരം: ജിയോയുടെ ട്രൂ 5 ജി സേവനങ്ങൾ ഇന്നുമുതൽ തിരുവനന്തപുരത്തും. ഇന്ന് മുതലാണ് നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട ടവറുകളുടെ കീഴിൽ 5ജി സേവനങ്ങൾ ലഭ്യമാകുന്നത്. നിലവിലെ 4 ജി സിം ഉപയോഗിച്ചു തന്നെ നിങ്ങൾക്ക് 5 ജി സേവനങ്ങൾ നേടാം. അധികം താമസിക്കാതെ ടവറുകളുടെ എണ്ണം വർധിപ്പിക്കുമെന്നും ജിയോ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഫോണിൽ 5 ജി സപ്പോർട്ട് ചെയ്യുമോ എന്നറിയാനായി ഫോണിന്റെ സെറ്റിങ്സിൽ സിം കാർഡ് ആൻഡ് മൊബൈൽ നെറ്റ്‍വർക്ക് ഓപ്ഷൻ തുറന്ന് സിം തിരഞ്ഞെടുക്കണം. ശേഷം ‘പ്രിഫേഡ് നെറ്റ്‍വർക് ടൈപ്’ തുറക്കുമ്പോൾ 5 ജി ഓപ്ഷൻ കണ്ടാൽ ഫോൺ 5ജി സപ്പോർട്ട് ചെയ്യുമെന്ന് ഉറപ്പിക്കാം. ജിയോ ഉപയോക്താക്കൾക്ക് www.jio.com/5g എന്ന സൈറ്റിൽ പോയി ‘Is your device 5G ready?’ എന്ന ഓപ്ഷനിലേക്ക് ജിയോ നമ്പർ നൽകിയാലും അറിയാനാകും. 5ജി സപ്പോർട്ട് ചെയ്യുന്ന ഫോണിൽ പോസ്റ്റ്പെയ്ഡ് കണക‍്ഷനോ ബേസിക് പ്രീപെയ്ഡ് പ്ലാനായ 239 രൂപയോ അല്ലെങ്കിൽ അതിനു മുകളിലുള്ള പ്ലാനോ ഉണ്ടെങ്കിൽ മാത്രമേ 5 ജി ലഭ്യമാകൂവെന്നത് ശ്രദ്ധിക്കണം. 5ജി കവറേജുള്ള സ്ഥലത്താണ് സമയം ചെലവഴിക്കുന്നതെങ്കിൽ ജിയോ വെൽകം ഓഫർ ലഭിക്കും. ഇത് മൈ ജിയോ ആപ് ഓപ്പൺ ചെയ്യുമ്പോൾ ജിയോ വെൽകം ഓഫർ എന്ന ബാനർ ഉണ്ടെങ്കിൽ വെൽകം ലഭിച്ചുവെന്ന് മനസിലാക്കാൻ കഴിയും. അതിൽ നിന്നും ‘I’m interested’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം ഫോൺ സെറ്റിങ്സിൽ മൊബൈൽ നെറ്റ്‍വർക് മെനു ഓപ്പൺ ചെയ്ത് ജിയോ സിം തിരഞ്ഞെടുക്കണം












