STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Dec 30th, 2022

മോക്ക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവത്തില്‍ കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകിയേക്കും

Share This
Tags

മോക്ക്ഡ്രില്ലിനിടെ പുഴയിൽ മുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകും. പത്തനംതിട്ടയില്‍ നടന്ന, വെള്ളത്തിൽ വീഴുന്നവരെ രക്ഷിക്കുന്ന മോക്ക് ഡ്രില്ലിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ പത്തനംതിട്ട മല്ലപ്പള്ളി പടുതോട് സ്വദേശി ബിനു സോമൻ ആണ് മരിച്ചത്. ദുരന്ത നിവാരണ സമിതി സംഘടിപ്പിച്ച മോക്ക്ഡ്രില്ലിൽ നിലവാരമില്ലാത്ത രക്ഷാ ഉപകരണങ്ങൾ ആണ് ഉപയോഗിച്ചത് എന്ന് പരാതി ഉയർന്നിരുന്നു. രക്ഷാ പ്രവർത്തനത്തിന് എത്തിച്ച ഡിങ്കി ബോട്ടുകളിലെ മോട്ടോറുകൾ പ്രവർത്തിച്ചില്ലെന്നും, ആംബുലൻസിൽ ഓക്സിജൻ ഇല്ലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. മോക്ക്ഡ്രില്ലിനിടെ യുവാവ് മണി മലയാറിൽ മുങ്ങി പോവുകയായിരുന്നു. യുവാവിനെ ഉടന്‍തന്നെ പുഷ്പഗിരി മെഡിക്കൽ കോളേജിലെത്തിച്ചിരുന്നവെങ്കിലും യുവാവിന്‍റെ നില ഗുരുതരമായ സാഹചര്യത്തില്‍ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്ന യുവാവിന്‍റെ ആരോഗ്യനില വൈകുന്നേരത്തോടെ വഷളാവുകയായിരുന്നു. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് പടുതോട് പാലത്തിന് താഴെ മണിമലയാറ്റിൽ വ്യാഴാഴ്ച്ച രാവിലെ മോക്ക്ഡ്രിൽ നടത്തിയത്. വെള്ളത്തിൽ അകപ്പെട്ട ആളുകളെ എങ്ങനെ രക്ഷിക്കണം എന്നതിലായിരുന്നു ദേശീയ ദുരന്തനിവാരണ അതോറിറ്റി പരിശീലനം നൽകിയത്. ഈ പരിശീലനത്തിനിടയിലാണ് പാലത്തിങ്കൾ സ്വദേശി ബിനു മണിമലയാറ്റിൽ മുങ്ങിത്താഴ്ന്നത്. എന്നാൽ, അപകടമുണ്ടായിട്ടും യുവാവിനെ രക്ഷിക്കാൻ അര മണിക്കൂറോളം താമസിച്ചാണ് രക്ഷാപ്രവർത്തകർ എത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>