STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Jan 2nd, 2023

യുവ സംവിധായികയുടെ മരണം കൊലപാതകമെന്ന് സൂചന;

Share This
Tags

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്റെ മരണം കൊലപാതകമെന്ന് സൂചന. മൂന്ന് വർഷം മുൻപ് തിരുവനന്തപുരം ആൽത്തറയിലെ വാടക വീട്ടിലാണ് നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു നയന. ലെനിൻ രാജേന്ദ്രന്റെ മരണം നടന്ന് ഒരുമാസത്തിന് ശേഷമാണ് നയനയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. അടിവയറ്റിൽ ചവിട്ടേറ്റത് പോലുള്ള ക്ഷതമുണ്ട്. ആന്തരാവയവങ്ങളിൽ രക്തസ്രാവമുണ്ടായി. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും അന്വേഷണം വഴി മുട്ടിയ അവസാനിപ്പിക്കുകയായിരുന്നു. പ്രമേഹരോ​ഗിയായ നയന ഷു​ഗർനില കുറ‍ഞ്ഞ് തളർന്ന് വീണ് മരിച്ചതായാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>