അനുമതി നൽകി ഗവർണർ; സജി ചെറിയാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: സര്‍ക്കാരിന് മുന്നിൽ മുട്ട് മടക്കി ഗവർണർ. സജിചെറിയാൻ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാല് മണിക്ക് രജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ. സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണർ ഇന്ന് ഉച്ചയോടെയാണ് സർക്കാരിന് വഴങ്ങുന്നത്. സജി ചെറിയാനെ മന്ത്രിയാക്കാൻ മുഖ്യമന്ത്രി ശുപാർശകത്ത് നൽകിയെങ്കിലും ആദ്യം ഇത് അംഗീകരിക്കാൻ ഗവർണർ തയ്യാറായിരുന്നില്ല.
സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിന് മുഖ്യമന്ത്രി നൽകിയ ശുപാർശക്കത്തിനെ സംബന്ധിച്ച് ഗവർണർ നിയമോപദേശവും തേടിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നൽകിയ കത്ത് തള്ളികളയാൻ കഴിയിലെന്ന നിയമോപദേശമാണ് ഇക്കാര്യത്തിൽ അദ്ദേഹത്തിന് ലഭിച്ചിരുന്നത്. ഭരണഘടനാപരമായ ഉത്തരവാദിത്വം ഗവർണർക്ക് നിറവേറ്റതുണ്ട്. അതുകൊണ്ട് ശുപാർശ കത്ത് തള്ളികളയാൻ കഴിയില്ലെന്നും നിയമോപദേശത്തിൽ വ്യക്തമാക്കിയിരുന്നു.












