STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Feb 7th, 2023

വിവാഹത്തിൽ പങ്കെടുക്കാൻ കൂട്ട അവധി; സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടെ അവധിയിൽ വലഞ്ഞ് ജനങ്ങൾ

Share This
Tags

കൊച്ചി: സർക്കാർ ഓഫീസിൽ കൂട്ട അവധിയിൽ വലഞ്ഞ് ജനങ്ങൾ. എറണാകുളം കോതമംഗലം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസിലേയും വില്ലേജ് ഓഫീസിലേയും ജീവനക്കാർ കൂട്ട അവധിയെടുത്തതോടെയാണ് ജനങ്ങൾ വലഞ്ഞത്. ജീവനക്കാരുടെ കൂട്ട അവധി ഓഫിസ് പ്രവർത്തനങ്ങൾ താളം തെറ്റിച്ചതായി പരാതിയിൽ പറയുന്നു. താലൂക്ക് റവന്യൂ ഉദ്യോഗസ്ഥൻ്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു ജീവനക്കാർ അവധിയെടുത്തത്.താലൂക്ക് ഓഫീസിൽ മതിയായ ഉദ്യോഗസ്ഥരില്ലാതിരുന്നത് ആവശ്യങ്ങൾക്കായെത്തിയ ആളുകൾ നിരാശയോടെ മടങ്ങുന്നതിന് കാരണമായി. 71 ജീവനക്കാരുള്ള താലൂക്ക് ഓഫീസിൽ നിന്ന് 35 ൽ പരം ജീവനക്കാരാണ് വിവാഹത്തിൽ പങ്കെടുക്കാനായി അവധിയെടുത്തത്. കൂടാതെ അഞ്ച് ജീവനക്കാരുടെ കുറവും ഓഫീസിലുണ്ടായിരുന്നു. ആകെ 27 പേരാണ് താലൂക്ക് ഓഫീസിൽ ഹാജരായത്. 13 വില്ലേജ് ഓഫീസുകളിൽ നിന്നായി 65 ജീവനക്കാരിൽ 30 പേരാണ് ജോലിയിൽ ഹാജരായത്. മൂന്ന് വില്ലേജ് ഓഫീസർമാരും അവധിയെടുത്തിരുന്നു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>