STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Oct 24th, 2023

‘തൃശൂര്‍ക്കാരുടെ പള്‍സ് പിടികിട്ടി; ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തിലെങ്കിലും വിജയിപ്പിക്കണം’; സുരേഷ് ഗോപി

Share This
Tags

‘തൃശൂര്‍ക്കാരുടെ പള്‍സ് പിടികിട്ടി; ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തിലെങ്കിലും വിജയിപ്പിക്കണം’; സുരേഷ് ഗോപി

ഒരു വോട്ടിനായാലും തൃശ്ശൂരില്‍ ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്നാണ് ജനങ്ങളോട് അഭ്യർഥനയെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തൃശൂരിലെ ജനങ്ങളുടെ പള്‍സ് തനിക്ക് കിട്ടിയിട്ടുണ്ടെന്നും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന വിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. തന്‍റെ പുതിയ സിനിമയായ ഗരുഡന്‍റെ പ്രമോഷന്‍ പരിപാടികളുടെ ഭാഗമായി ദുബായില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ത‍ൃശൂർ തന്നാൽ എടുക്കും. അതിൽ അമാന്തം കാണിക്കേണ്ട ആവശ്യമില്ല. ത‍ൃശൂർ തരട്ടെ, എടുത്തിരിക്കും. എട‌ുത്താൽ ഞങ്ങൾ വ്യത്യസ്തത കാണിക്കുകയും ചെയ്യും. അങ്ങനെ അത് പോരാ എന്ന് പറയരുത്. എങ്കിൽ എടുത്തവർ എന്താണ് ചെയ്തത് എന്നു കൂടി പറയേണ്ടി വരും. തന്നില്ലെങ്കിൽ പിടിച്ചുപറിക്കാൻ ഞാനില്ല. ഞാനങ്ങനെയൊരു പിടിച്ചുപറിക്കാരനേ അല്ല. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിനാണെങ്കിലും ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്നാണ് ജനങ്ങളോടുള്ള എന്റെ അപേക്ഷ’- സുരേഷ് ഗോപി പറഞ്ഞു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>