STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Oct 28th, 2023

മുകേഷ് അംബാനിയ്ക്കെതിരെ ഇ മെയിൽ വധഭീഷണി; 20 കോടി രൂപ നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി ; മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു

Share This

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കെതിരെ വധഭീഷണി. 20 കോടി രൂപ നൽകിയില്ലെങ്കിൽ വെടിവെച്ചു കൊല്ലുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഒക്‌ടോബർ 27 നാണ് വധഭീഷണിയുള്ള ഇ-മെയിൽ ലഭിച്ചത്. സംഭവത്തിൽ മുംബൈയിലെ ഗാംദേവി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐപിസി 387, 506 (2) വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. “നിങ്ങൾ 20 കോടി നൽകിയില്ലെങ്കിൽ നിങ്ങളെ വെടിവെച്ചുകൊല്ലും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാർ ഞങ്ങളുടെ പക്കലുണ്ട്”- വധഭീഷണി ഇ-മെയിലിൽ ഇങ്ങനെ പറയുന്നതായി പൊലീസ് എഫ്ഐആറിലുണ്ട്.
ഷദാബ് ഖാൻ എന്ന പേരിലുളള ഇമെയില്‍ ഐഡിയില്‍ നിന്നുമാണ് അംബാനിക്ക് സന്ദേശം ലഭച്ചിരിക്കുന്നതെന്ന് ഗാംദേവി പൊലീസ് അധികൃതര്‍ അറിയിച്ചു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>