STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Oct 30th, 2023

ബോംബ് ഉണ്ടാക്കാൻ അമ്പതിലേറെ പടക്കവും പെട്രോളും ​വാങ്ങിയതായി കളമശേരി സ്ഫോടനം പ്രതിയുടെ മൊഴി

Share This
Tags

കളമശേരി സ്ഫോടനത്തിനായി ബോംബുണ്ടാക്കാൻ പ്രതി കരിമരുന്ന് വാങ്ങിയത് പടക്കകടയിൽ നിന്ന് ആണെന്ന് അന്വേഷണം സംഘം കണ്ടെത്തി. അമ്പതിലധികം പടക്കങ്ങളുടെ കരിമരുന്ന് ഉപയോഗിച്ചതായി പൊലീസ് പറയുന്നു. തൃപ്പുണിത്തുറയിൽ നിന്ന് പെട്രോളും വാങ്ങിച്ചു. ചോദ്യം ചെയ്യലിൽ ഡൊമിനിക് മാർട്ടിൻ പോലീസിനോടാണ് ഇക്കാര്യം പറഞ്ഞത് . ബോംബ് നിർമിക്കാനും സ്ഫോടനത്തിലും സഹായത്തിന് മറ്റാരുമില്ലന്ന് ഡൊമിനിക് മാർട്ടിൻ ആവർത്തിച്ചു മൊഴി നല്കിയിട്ടുണ്ട്.
സ്ഫോടനം നടത്തിയത് കൺവെൻഷൻ സെന്ററിന്റെ പുറകിൽ ഇരുന്നാണെന്ന് പ്രതി അന്വേഷണസംഘത്തോട് പറഞ്ഞു. ഹാളിൽ ബോംബ് വെച്ച ശേഷം പ്രാർത്ഥന നടക്കുന്ന ഹാളിന്റെ പുറകിലേക്ക് പോയി. അവിടെ ഇരുന്നാണ് ബോംബ് സ്ഫോടനം നടത്തിയത്. സ്ഫോടനം നടന്നു എന്ന് ഉറപ്പിച്ചതോടെ സ്ഥലത്ത് നിന്ന് ബൈക്കിൽ പുറത്തേക്ക് പോയതായും പ്രതി പറഞ്ഞു. സ്ഫോടനത്തിനു മുൻപ് രണ്ടുതവണ പ്രതി പ്രാർത്ഥന നടക്കുന്ന ഹാളിൽ എത്തി മടങ്ങിയായും മൊഴി നൽകിയിട്ടുണ്ട്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>