സൗദി യുവതിയുടെ പീഡന പരാതിയിൽ വ്ലോഗർ മല്ലു ട്രാവലറിന് ഹൈക്കോടതി സ്ഥിരം ജാമ്യം നൽകി
കൊച്ചി സൗദി യുവതിയുടെ പീഡന പരാതിയില്‍ വ്‌ളോഗര്‍ മല്ലു ട്രാവലർ ഷാക്കിർ സുബാന് സ്ഥിരം ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളിടരുതെന്ന കർശന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അപമര്യാദയായി പെരുമാറിയെന്ന് കാട്ടി സൗദി യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഒരു അഭിമുഖത്തിന് കൊച്ചിയിലെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി തന്നോട് അപമര്യാദയായി പെരുമാറിയെന്നതായിരുന്നു പരാതി.












