STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Nov 3rd, 2023

കേരളവർമ്മയിൽ റീഇലക്ഷൻ നടത്താൻ എസ്എഫ്ഐയ്ക്ക് ചുണയുണ്ടോ ?’ വെല്ലുവിളിച്ച് കെഎസ്‌യു

Share This
Tags

കേരളവർമ്മ കോളേജ് തെരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് ചെയർമാൻ സ്ഥാനം നഷ്ടമായതിനെ തുടർന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഒരു രാത്രി പിന്നിട്ടു. വിദ്യാർത്ഥി വിരുദ്ധ ഫാസിസ്റ്റ് നയങ്ങൾക്കെതിരെയാണ് കെഎസ്‌യുവിന്റെ പോരാട്ടമെന്ന് ടി സിദ്ദിഖ് പറഞ്ഞു. ചെയർപേഴ്സൺ സ്ഥാനാ‍ർത്ഥി ശ്രീക്കുട്ടന് നീതി കിട്ടുന്നതുവരെ നിരാഹാരം തുടരുമെന്ന് അലോഷ്യസ് പറഞ്ഞു. റീഇലക്ഷൻ നടത്താൻ എസ്എഫ്ഐയ്ക്ക് ധൈര്യമുണ്ടോ എന്ന് കെഎസ് യു വെല്ലുവിളിച്ചു. റീലക്ഷൻ പ്രഖ്യാപിക്കുന്നത് വരെ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്ന്സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് പറഞ്ഞു. നിരാഹാര സമരത്തിന് കോൺ​ഗ്രസ് പൂ‍‍ർണ പിന്തുണയറിയിച്ചു. ടി സിദ്ദിഖ് സമരവേദിയിലെത്തി അലോഷ്യസ് സേവ്യറെ കണ്ട് പിന്തുണയറിച്ചു.
കെ എസ് യു ഇന്ന് ഹൈക്കോടതിയെ സമീപിക്കും. മാത്യു കുഴൽനാടൻ എംഎൽഎ കെ എസ് യു വിന് വേണ്ടി കോടതിയിൽ ഹാജരാകും. ‌കെപിസിസി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ‍ഡി സതീശനും സമരപ്പന്തലിൽ എത്തും. എസ്എഫ്ഐ കോട്ടകൾ കെ എസ് യു പിടിച്ചെടുക്കുമെന്നും ഇത് പൊളിറ്റിക്കൽ ഷിഫ്റ്റാണെന്നും അലോഷ്യസ് പറഞ്ഞു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>