രാവിലെ 6 മുതൽ രാത്രി 10 വരെ വെടിക്കെട്ട് നടത്താം; വെടിക്കെട്ട് നിരോധനത്തിൽ ഇടപെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
കൊച്ചി: വെടി ക്കെട്ട് നിരോധനത്തിൽ ഇടപെട്ട് ഡിവിഷൻ ബെഞ്ച്. സുപ്രിംകോടതി നിർദ്ദേശങ്ങൾ പാലിച്ച് വെടിക്കെട്ട് നടത്താം. രാവിലെ 6 മുതൽ രാത്രി 10 വരെ വെടിക്കെട്ട് നടത്താം. അസമയത്ത് വെടിക്കെട്ട് നടത്തുന്നത് പ്രത്യേക സാഹചര്യം നോക്കി അപേക്ഷ പരിഗണിച്ച് കളക്ടർ മാർക്ക് അനുമതി നൽകാമെന്നും ഡിവിഷൻ ബെഞ്ച്. വെടിക്കോപ്പുകൾ റെയ്ഡ് നടത്തി പിടിച്ചെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് തടഞ്ഞു. അസമയത്തെ വെടിക്കെട്ട് നിരോധിച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണോയെന്ന് സിംഗിള്‍ ബെഞ്ച് പരിശോധിച്ചില്ലെന്നായിരുന്നു അപ്പീലിൽ സർക്കാരിന്റെ വാദം.












