വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് സുപ്രധാന മുന്നറിയിപ്പുമായി സുപ്രീം കോടതി
വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക്, പ്രത്യേകിച്ച് അവരുടെ ഫോൺ നമ്പർ മാറ്റാൻ ആഗ്രഹിക്കുന്ന പ്രീപെയ്‌ഡ് മൊബൈൽ നമ്പറുള്ളവർക്ക് സുപ്രീം കോടതി ഒരു സുപ്രധാന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇപ്പോൾ. എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയ മൊബൈൽ സേവന ദാതാക്കൾക്ക് ഒരു നിശ്ചിത കാലയളവിന് ശേഷം നിർജീവമാക്കിയ നമ്പറുകൾ പുതിയ വരിക്കാർക്ക് വീണ്ടും നൽകാമെന്ന് അടുത്തിടെയുള്ള ഒരു വിധിയിൽ സുപ്രീം കോടതി പ്രസ്‌താവിച്ചിരുന്നു. വാട്ട്‌സ്ആപ്പ് ഒരു ഉപയോക്താവിന്റെ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്‌തിരിക്കുന്നതിനാൽ ഈ തീരുമാനത്തിൽ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് പ്രത്യാഘാതം നേരിടേണ്ടി വരും. അതിനാൽ, ഗാഡ്‌ജെറ്റ്‌സ് നൗ പറയുന്നതനുസരിച്ച്, വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ അവരുടെ ഫോൺ നമ്പർ മാറ്റുന്നതിന് മുമ്പ് അവരുടെ ഡാറ്റകൾ പൂർണമായും ഇല്ലാതാക്കേണ്ടതിന്റെ പ്രാധാന്യം കോടതി ഊന്നിപ്പറഞ്ഞു.പുതിയ ഉപഭോക്താക്കൾക്ക് നിർജ്ജീവമാക്കിയ മൊബൈൽ നമ്പറുകൾ നൽകുന്നത് നിർത്താൻ മൊബൈൽ സേവന ദാതാക്കളോട് നിർദ്ദേശിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയോട് (ട്രായ്) നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകയായ രാജേശ്വരി സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു.












