STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Nov 8th, 2023

ആലുവയിൽ മകളെ മർദിച്ച് വിഷം നൽകി കൊന്ന പിതാവിനെതിരെ കൊലക്കുറ്റം ചുമത്തും

Share This
Tags

കൊച്ചി: ആലുവയിൽ ഇതരമതവിഭാഗത്തിൽപെട്ട സഹപാഠിയെ പ്രണയിച്ചതിന്റെ പേരിൽ മകളെ മർദിച്ച് വിഷം നൽകി കൊലപ്പെടുത്തിയ പിതാവിനെതിരെ കൊലക്കുറ്റം ചുമത്തും. നിലവിൽ കാക്കനാട് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ഇയാൾ. കഴിഞ്ഞ ദിവസമാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടി മരണപ്പെട്ടത്. സഹപാഠിയുമായി പ്രണയത്തിലായ പെൺകുട്ടിയെ പിതാവ് ക്രൂരമായി മർദിക്കുകയും വായിലേക്ക് കളനാശിനി ഒഴിക്കുകയുമായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ഇന്നലെ മരണത്തിന് കീഴടങ്ങി. കുട്ടിയുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>