STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Nov 8th, 2023

101 കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്ന് ആരോപണത്തിൽ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിൽ ED പരിശോധന

കണ്ടല സഹകരണ ബാങ്കിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റിന്റെ പരിശോധന. ബാങ്കിലും ബാങ്കിലെ രണ്ട് സെക്രട്ടറിമാരുടെ വീടുകളിലുമാണ് രാവിലെ 6 മുതൽ പത്തംഗ സംഘം പരിശോധന നടത്തുന്നത്. ബാങ്കിൽ കോടികളുടെ നിക്ഷേപ ക്രമക്കേട് നടന്നതായി പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ നടപടി. 101 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണമാണ് ബാങ്കിനു നേരെ ഉയർന്നത്.
സിപിഐ നേതാവ് ഭാസുരാംഗൻ പ്രസിഡന്റായിരുന്ന ഭരണസമിതിക്കെതിരെയാണ് പരാതി. . കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ഭാസുരാംഗനായിരുന്നു ബാങ്ക് പ്രസിഡണ്ട്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവില്‍ ബാങ്കിൽ അഡ്മിനിസട്രേറ്റീവ് ഭരണമാണ്.
പരാതിയെ തുടർന്നാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് സംഘം എത്തിയത്. അക്കൗണ്ട് വിവരങ്ങളും നിക്ഷേപകരുടെ വിശദാംശങ്ങളും ഇ ഡി പരിശോധിക്കും. ഇ ഡിയുടെ പത്തംഗ സംഘമാണ് പരിശോധന നടത്തുന്നത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>