STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Nov 10th, 2023

KSRTC സ്വിഫ്റ്റ് ബസ്സിൽ വ്യാജ സിഡിയിൽ തമിഴ് പടത്തിന്റെ പ്രദർശനം; ജീവനക്കാരന് സസ്‌പെൻഷൻ

Share This
Tags

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൽ കഴിഞ്ഞ മാസം 31ന് പുതിയ തമിഴ് സിനിമയുടെ വ്യാജ സിഡി ഉപയോഗിച്ച് സിനിമാ പ്രദർശനം നടത്തി സർവീസ് നടത്തിയ ബസ് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ചെങ്ങന്നൂർ ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടരായ ദീപു പിള്ളയെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ചെങ്ങന്നൂരിൽ നിന്നും പാലക്കാട് നടത്തിയ സർവീസിലാണ് വ്യാജ സിഡി ഉപയോഗിച്ച് സിനിമാ പ്രദർശനം നടത്തിയത്. ഈ ബസ്സിനുള്ളിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. കൂടുതൽ ജീവനക്കാർക്ക് ഇതിൽ പങ്കാളിത്തം ഉണ്ടെന്ന് കണ്ടാൽ അവരെ സസ്പെൻഡ് ചെയ്യുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>