ക്ഷേത്രപ്രവേശന വിളംബര വാര്‍ഷിക നോട്ടീസ് വിവാദമായതോടെ മുന്‍ രാജകുടുംബം പങ്കെടുക്കില്ല
ക്ഷേത്രപ്രവേശന വിളംബര അനുസ്മരണ ദിനാചരണച്ചടങ്ങിൽ പങ്കെടുക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറി മുന്‍ രാജകുടുംബം. സംസ്ഥാന സാംസ്‌കാരിക-പുരാവസ്തു വകുപ്പും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയുടെ നോട്ടീസിലെ ഭാഷയും പരാമര്‍ശങ്ങൾക്കുമെതിരെ നിശിത വിമര്‍ശമുയർന്ന സാഹചര്യത്തിലാണ് പിന്മാറ്റം. ‘ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് തിരുമനസ്സ് കൊണ്ട് തുല്യം ചാര്‍ത്തിയ ക്ഷേത്ര പ്രവേശന വിളംബരദിവസം’ എന്ന് പറഞ്ഞാണ് ഇന്ന് നടക്കുന്ന ചടങ്ങിന്‌റെ നോട്ടീസ് ആരംഭിക്കുന്നത്.












