STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Nov 14th, 2023

ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസ്: വിധി അൽപ്പ സമയത്തിനകം

ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപെടുത്തിയ കേസിൽ പ്രതി അസ്ഫാഖ് ആലത്തിന്റെ ശിക്ഷവിധി അല്‍പ്പസമയത്തിനകം. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിക്കുക. പ്രതിക്കെതിരെ 16 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.സാഹചര്യത്തെളിവുകൾക്ക് പുറമെ ഡിഎൻഎ തെളിവും കുറ്റകൃത്യം നടത്തിയ സ്വഭാവത്തിൻ്റെ ഗൗരവവും കണക്കിലെടുത്താണ് കോടതി ശിക്ഷ വിധിക്കുക. മുൻകൂട്ടി ആലോചിച്ച് നടപ്പാക്കിയ ക്രൂരമായ കൊലപാതകമാണെന്നും പ്രതി ലൈംഗിക താൽപ്പര്യം തീർക്കാൻ കുട്ടിയെ ഉപയോഗിച്ചതാണെന്നുമാണ് പ്രോസിക്യൂഷൻ വാദം.വിധി കേള്‍ക്കാനായി പ്രതിയെ രാവിലെ തന്നെ ആലുവ സബ് ജയിലില്‍നിന്ന് കോടതിയിലെത്തിച്ചു. വിധി കേള്‍ക്കാന്‍ കുട്ടിയുടെ മാതാപിതാക്കളും എത്തിയിട്ടുണ്ട്. രാവിലെ ഒൻപതരയോടെ കോടതിയിലെത്തിയ ജഡ്ജി ക്യത്യം 11ന് തന്നെ വിധി പ്രസ്താവിക്കും.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>