മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ ഒരുവിഭാഗം മത്സ്യത്തൊഴിലാളികളുടെ ശക്തമായ പ്രതിഷേധം.
മന്ത്രി അഹമ്മദ് ദേവർകോവിലിനു നേരെ കോവളത്തു മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. കട്ടമര തൊഴിലാളികൾക്കുള്ള ജീവനോപാധി നഷ്ടപരിഹാര വിതരണ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. മന്ത്രിയെ ഒരു വിഭാഗം മത്സ്യതൊഴിലാളികൾ ഹാളിനുള്ളിൽ തടഞ്ഞു വെച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ ബലം പ്രയോഗിച്ചു നീക്കിയാണ് മന്ത്രിയെ വിട്ടത്. മത്സ്യതൊഴിലാളികൾ കഴക്കൂട്ടം – കാരോട് ബൈപാസ് ഉപരോധിക്കുന്നു.ഒരു ഭാഗം തൊഴിലാളികളെ തഴഞ്ഞു എന്ന് ആരോപിച്ചാണ് പ്രതിഷേധവുമായി മത്സ്യ തൊഴിലാളികൾ രംഗത്തെത്തിയത്.












