മറിയക്കുട്ടിക്ക് സഹായം ഉറപ്പുനൽകി സുരേഷ് ഗോപി. എല്ലാമാസവും 1000 രൂപ പെൻഷൻ സുരേഷ് ഗോപി നൽകും
ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ ഭിക്ഷാപാത്രവുമായി അടിമാലിയിലെ തെരുവിലിറങ്ങിയ മറിയക്കുട്ടിയുടെ വീട്ടിൽ നടനും ബി ജെ പി നേതാവുമായ സുരേഷ്ഗോപിയെത്തി. വെള്ളിയാഴ്ച രാവിലെ 8.30നായിരുന്നു സന്ദർശനം. മറിയക്കുട്ടിയുടെ ദുരിതജീവിതം നേരിൽ കണ്ടറിഞ്ഞ സാഹചര്യത്തിൽവേണ്ട സഹായങ്ങൾ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സുരേഷ് ഗോപിയുടെ കേസുമായി ബന്ധപ്പെട്ട വിഷയം മറിയക്കുട്ടി ചാനൽ ചർച്ചകളിൽ ഉന്നയിച്ചിരുന്നു. കേന്ദ്രത്തിന്റെ കാശ് എവിടെ പോകുമെന്ന് താൻ ചോദിക്കുമെന്ന് മറിയക്കുട്ടി സുരേഷ് ഗോപിയോട് പറഞ്ഞു.












