വൃശ്ചിക പുലരിയിൽ ശബരിമല നട തുറന്നു; ആദ്യദിനം തീർത്ഥാടനത്തിനായി ബുക്ക് ചെയ്തത് അരലക്ഷത്തിലധികം തീർത്ഥാടകർ.
വൃശ്ചികപുലരിയിൽ മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ പുതിയ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്. പി ജി മുരളി നമ്പൂതിരി മാളികപ്പുറം നടയും തുറന്നു.തിരക്ക് കണക്കിലെടുത്ത് പുലർച്ചെ മൂന്നു മണിക്കായിരുന്നു നട തുറക്കൽ. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അടക്കമുള്ളവരും സന്നിധാനത്തുണ്ട്. ദർശനത്തിനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.അമ്പതിനായിരത്തിൽ അധികം തീർത്ഥാടകരാണ് ദർശനത്തന് ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ മലകയറിയ തീർത്ഥാടകരും സന്നിധാനത്ത് തമ്പടിച്ച് വൃശ്ചിക പുലരിയിൽ അയ്യപ്പനെ കണ്ട് തൊഴുതാണ് മല ഇറങ്ങുക.