STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Nov 18th, 2023

മുൻ റിസർവ് ബാങ്ക് ഗവർണർ എസ്. വെങ്കിട്ടരമണൻ അന്തരിച്ചു

മുൻ റിസർവ് ബാങ്ക് ഗവർണർ എസ്. വെങ്കിട്ടരമണൻ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 1990 മുതൽ രണ്ടു വർഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ആയിരുന്നു. റിസർവ്‌ ബാങ്ക്‌ ഓഫ് ഇന്ത്യയുടെ 18-ആമത്തെ ഗവർണറായിരുന്നു എസ്. വെങ്കിട്ടരമണൻ.1985 മുതൽ 1989 വരെ ധനമന്ത്രാലയത്തിൽ ധനകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ അംഗമായിരുന്ന അദ്ദേഹം, ഗവർണറായി നിയമിക്കുന്നതിന് മുമ്പ് കർണാടക സർക്കാരിന്റെ ധനകാര്യ സെക്രട്ടറിയും ഉപദേഷ്ടാവുമായിരുന്നു. വിദേശനാണ്യ കരുതൽ ശേഖരം വെറും രണ്ട് മാസത്തെ ഇറക്കുമതി മൂല്യമുള്ള താഴ്ന്ന നിലയിലെത്തുകയും, വിദേശമേഖലയിൽ രാജ്യം അഭൂതപൂർവമായ ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്യുന്ന സമയത്താണ് വെങ്കിട്ടരാമൻ ഗവർണറായി സേവനമനുഷ്ഠിക്കുന്നത്. ഗിരിജ, സുധ എന്നിവര്‍ മക്കളാണ്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>