STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Nov 20th, 2023

പെന്‍ഷന്‍ തുകയില്‍ വർധനവ് പ്രഖാപിച്ചു സംസ്ഥാന സർക്കാർ ; നാലിനം പെൻഷൻ 1600 രൂപയായി ഉയർത്തി

Share This

സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്താൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വിശ്വകർമ്മ പെന്‍ഷന്‍, സർക്കസ്‌ കലാകാരന്മാർക്കുള്ള പെന്‍ഷന്‍, അവശ കായികതാരങ്ങള്‍ക്കുള്ള പെന്‍ഷന്‍, അവശ കലാകാരന്മാർക്കുള്ള പെൻഷൻ തുകകളാണ്‌ ഉയർത്തിയത്‌. അവശ കലാകാര പെൻഷൻ നിലവിൽ 1000 രൂപയാണ്‌. അവശ കായികതാരങ്ങൾക്ക്‌ 1300 രൂപയും, സർക്കസ്‌ കലാകാരന്മാർക്ക്‌ 1200 രൂപയും, വിശ്വകർമ്മ പെൻഷൻ 1400 രൂപയുമാണ്‌ ലഭിച്ചിരുന്നത്‌.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>