യൂത്ത് കോൺഗ്രസിനെതിരായ വ്യാജ തിരിച്ചറിയൽ കാർഡ് ആരോപണം; അന്വേഷണം നടക്കട്ടെയെന്ന് ചെന്നിത്തല
യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ അന്വേഷണം നടക്കട്ടെയെന്ന് രമേശ് ചെന്നിത്തല. പാർട്ടിയല്ല തെരഞ്ഞെടുപ്പ് നടത്തിയത്. തെരഞ്ഞെടുപ്പ് നടത്താൻ പ്രത്യേക സംവിധാനമുണ്ട്. അവർക്കാണ് പരാതി കൊടുക്കേണ്ടത്. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകട്ടെ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായത്തോടെയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസിനെതിരായ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. തെരഞ്ഞെടുപ്പ് നടത്തിയ ഏജൻസിയിൽ നിന്ന് വിവരങ്ങളും , സെർവറിലെ വിവരങ്ങളും ആവശ്യപ്പെടും. ഏജൻസിയുടെ വിശദാംശങ്ങളും തേടും. യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കത്ത് നൽകും. വിവരങ്ങള്‍ കൈമാറിയില്ലെങ്കിൽ തെളിവ് നശിപ്പിച്ചതടക്കമുള്ള കുറ്റങ്ങളും ചുമത്താൻ സാധ്യതയുണ്ട്.












