STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Nov 20th, 2023

KSRTC സ്റ്റാൻഡിന്റെ മേൽക്കൂര അടർന്ന് വീണ് വയോധികന്റെ തലയിൽ വീണു.

കായംകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് കോൺക്രീ റ്റ് പാളി അടർന്ന് വീണ് യാത്രക്കാരന് ഗുരുതര പരിക്കേറ്റു . താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പരമേശ്വരന്റെ തലയ്ക്ക് 8 തുന്നലുണ്ട്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം.കായംകുളത്ത് ലോട്ടറി വിൽപനക്കാരനായ പരമേശ്വരൻ താമസസ്ഥലമായ മാവേലിക്കരയിലേക്ക് പോകാനായി ഓർഡിനറി ബസ് പാർക്കിങ് ഏരിയയിൽ നിൽക്കുമ്പോഴാണ് അപകടം.കോണ്‍ക്രീറ്റ് പാളി തലയില്‍ വീണ് പരുക്കേറ്റ പരമേശ്വരനെ മറ്റ് യാത്രക്കാരാണ് ഓട്ടോയിൽ ആശുപത്രിയിലെത്തിച്ചത്. കായംകുളം കെഎസ്ആർടിസി ബസ് സറ്റാൻഡ് കെട്ടിടം രണ്ട് വർഷമായി ജീർണാവസ്ഥയിലാണ്

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>