STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Nov 21st, 2023

‘അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ മാധ്യമ, വിനോദ വിപണിയായി മാറും’: കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ

Share This

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ മൂന്നാമത്തെ വലിയ മാധ്യമ, വിനോദ വിപണിയായി ഇന്ത്യ മാറുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂർ. തിങ്കളാഴ്ച പനജിയിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ 54-ാമത് എഡിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടാതെ ഐഎഫ്എഫ്ഐ ആദ്യമായി ഒടിടിയിലെ മികച്ച വെബ് സീരീസിനുള്ള അവാർഡ് നൽകാൻ തീരുമാനിച്ചതായും താക്കൂർ പറഞ്ഞു. വിനോദ മേഖലയിൽ രാജ്യത്തെ കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ പങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയപ്പോൾ. മാധ്യമ-വിനോദ വ്യവസായ രംഗത്തും ലോകത്തിലെ അഞ്ചാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാകും. ഈ സമയം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മാധ്യമ, വിനോദ വിപണിയായി ഇന്ത്യ മാറും” എന്നും അദ്ദേഹം പറഞ്ഞു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>