STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Nov 21st, 2023

കരുനാഗപ്പള്ളി മുൻ എംഎൽഎ ആർ. രാമചന്ദ്രൻ അന്തരിച്ചു

കരുനാഗപ്പള്ളി മുൻ എംഎൽഎ ആർ രാമചന്ദ്രൻ (62) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തിന് ദീർഘനാളായി ചികിത്സയിലായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ പുലർച്ചെ 4.30 ന് ആയിരുന്നു അന്ത്യം.സിപിഐ മുൻ ജില്ലാ സെക്രട്ടറിയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥിയായിരുന്നു. ദീർഘകാലം സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. സിപിഐ സ്റ്റേറ്റ് കൗൺസിൽ അംഗമാണ്. പാർട്ടി ഓഫീസിൽ പൊതു ദർശനത്തിനു ശേഷം സംസ്‌കാരം നാളെ കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പില്‍ നടക്കും.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>