STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Nov 21st, 2023

തൃഷയോട് മാപ്പ് പറയില്ലെന്ന് മൻസൂർ അലി ഖാൻ

തൃഷയ്‌ക്കെതിരയ വിവാദ പരാമർശത്തിൽ മാപ്പു പറയില്ലെന്ന് നടൻ മൻസൂർ അലി ഖാൻ. മാപ്പ് പറയാൻ താൻ ചെയ്ത തെറ്റ് എന്താണെന്നും തനിക്കെതിരെ ചിലർ രാഷ്ട്രീയം കളിയ്ക്കുകയാണെന്നും മൻസൂർ അലി ഖാൻ പറഞ്ഞു. ചെന്നൈയിലെ തന്റെ വസതിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മൻസൂർ അലി ഖാൻ. സിനിമയിലെ ബലാത്സംഗ രംഗങ്ങൾ യഥാർത്ഥമാണോ, കൊലപാതക ദൃശ്യങ്ങളിൽ ആരെയെങ്കിലും കൊല്ലുന്നുണ്ടോയെന്നും മൻസൂർ ചോദിച്ചു. താര സംഘടനകൾക്കെതിരേയും മൻസൂർ പ്രതികരിച്ചു. വിശദീകരണം ചോദിക്കാതെയാണ് തന്നോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടത്. നാല് മണിക്കൂറിനകം നോട്ടീസ് പിൻവലിക്കണമെന്നും അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും താരം അറിയിച്ചു. തമാശ രൂപേണയാണ് താൻ അക്കാര്യങ്ങൾ പറഞ്ഞതെന്നും മൻസൂർ പറഞ്ഞു. നിരവധി മുൻനിര നായികമാർക്കൊപ്്പം അഭിനയിച്ചിട്ടുണ്ട്. അവരെല്ലാവർക്കും തന്നെ തന്റെ സ്വഭാവത്തെ കുറിച്ച് നന്നായി അറിയാം. അഭിമുഖത്തിൽ തമാശയായിട്ടായിരുന്നു താൻ മറുപടി നൽകിയത്. ഇപ്പോൾ നടക്കുന്ന ഭീഷണികൾക്ക് മുന്നിൽ വഴങ്ങുന്നയാളല്ല താനെന്നും പറഞ്ഞിരുന്നു

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>