നവകേരള സദസ് പരിപാടിയുമായി ബന്ധപെട്ടു കണ്ണൂർ ജില്ലയിൽ പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കൂടുതൽ സുരക്ഷ ഒരുക്കി പോലീസ്
നവകേരള സദസ് കണ്ണൂർ ജില്ലയിൽ ആരംഭിച്ചു. നായനാർ അക്കാദമിയിലെ പ്രഭാത യോഗത്തോടെയാണ് രണ്ടാം ദിന പര്യടനം തുടങ്ങുക. അഴീക്കോട് മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ സദസ്. ഉച്ചയ്ക്കുശേഷം കണ്ണൂർ, ധർമ്മടം, തലശ്ശേരി മണ്ഡലങ്ങളിലാണ് നവ കേരള സദസ്സുകൾ നടക്കുക.കണ്ണൂർ ജില്ലയിലെ നാലു മണ്ഡലങ്ങളിൽ നിന്ന് ഇന്നലെ ലഭിച്ചത് 9805 നിവേദനങ്ങളാണ്. ഇന്നലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കൂടുതൽ സുരക്ഷ ഒരുക്കിയിട്ടുണ്ട് . ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ ഇന്ന് യൂത്ത് കോൺഗ്രസ് മാർച്ച് നിശ്ചയിച്ചിട്ടുണ്ട്. രാവിലെ 10.30 ന് രാവിലെ 10.30നാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം.