STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Nov 23rd, 2023

തുരങ്കത്തില്‍ കുടുങ്ങിയവർക്കായുള്ള രക്ഷാദൗത്യം അന്തിമഘട്ടത്തിൽ; ഉറ്റുനോക്കി രാജ്യം

Share This
Tags

ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യം അന്തിമഘട്ടത്തിലെന്ന് റിപ്പോർട്ട്. പന്ത്രണ്ട് ദിവസമായി 41 തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്. ഡ്രില്ലിങ് അവസാന ഘട്ടത്തിൽ എത്തി നിൽക്കവേ ഡ്രില്ലിങ് മെഷീൻ ഇരുമ്പുപാളിയിൽ ഇടിച്ചതിനെത്തുടർന്ന് കഴിഞ്ഞദിവസം രക്ഷാപ്രവർത്തനം ചെറിയതോതിൽ തടസപ്പെട്ടിരുന്നു. ഈ ലോഹഭാഗം മുറിച്ചുനീക്കാൻ കഴിഞ്ഞതായി രക്ഷാപ്രവർത്തന സംഘം അറിയിച്ചു.പുറത്തെത്തിക്കുന്ന തൊഴിലാളികളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റും. ഇതിനായി 30 ആംബുലന്‍സുകള്‍ തയാറാണ്. ഉത്തരകാശിയിലെ ചിന്യാസൗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ സൗകര്യത്തോടെ 41 കിടക്കകള്‍ തയാറാക്കിയിട്ടുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരെ ഋഷികേശിലെ എയിംസിലേക്ക് മാറ്റും.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>