STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Nov 23rd, 2023

തൃഷയ്ക്കെതിരായ പരാമർശം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വീടും പൂട്ടി മൻസൂർ അലി ഖാൻ

തൃഷയ്ക്കെതിരായ മോശം പരാമർശങ്ങളിൽ കേസെടുത്തതിനു പിന്നാലെ നടൻ മൻസൂർ അലി ഖാനെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് റിപ്പോർട്ട്. നടിക്കെതിരായ പരാമർശത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ചെന്നൈ പൊലീസിന് മൻസൂർ അലി ഖാന് നോട്ടീസ് നൽകിയിരുന്നു.ചോദ്യം ചെയ്യലിന് നടൻ എത്തിയിരുന്നില്ല. പിന്നാലെ ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വീടും പൂട്ടിയിരിക്കുകയാണ്. ലൈംഗികാതിക്രമം( സെക്ഷൻ 354 എ), സ്ത്രീയുടെ അന്തസിനെ ഹനിക്കുന്ന രീതിയിലുള്ള വാക്കോ പ്രവർത്തിയോ ചെയ്യുക (സെക്ഷൻ 509) എന്നീ വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്.മൻസൂർ അലി ഖാനെതിരെ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>