കോഴിക്കോട് നവ കേരള സദസിനെതിരെ മാവോയിസ്റ്റ് ഭീഷണി
കോഴിക്കോട് ജില്ലയില്‍ പര്യടനം ആരംഭിക്കാനിരിക്കെയാണ് മാവോയിസ്റ്റ് ഭീഷണി .വയനാട് ദളത്തിന്റെ പേരില്‍ ജില്ലാ കലക്ടര്‍ക്കാണ് ഭീഷണി കത്ത് കിട്ടിയത് . സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം വയനാട്ടിലും നവകേരള സദസിനെതിരെ ഭീഷണിക്കത്ത് ലഭിച്ചിരുന്നു. വ്യാജ കമ്മ്യൂണിസ്റ്റ് പിണറായിയെ ഒരുകോടി ബസോടെ മാനന്തവാടി പുഴയില്‍ കാണാമെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. അതേസമയം ഈ രണ്ട് കത്തിലേയും കയ്യക്ഷരം വ്യത്യസ്തമാണെന്ന് പൊലീസ് പറയുന്നു. മുമ്പും മാവോയിസ്റ്റുകളുടെപേരിൽ കോഴിക്കോട് കളക്ടർക്ക് ഭീഷണിക്കത്ത് ലഭിച്ചിരുന്നു. സർക്കാരിന്റെ പൊലീസ് വേട്ട തുടർന്നാൽ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിൽ പറഞ്ഞിരുന്നത്. കലക്ടർ സ്നേഹിൽ കുമാർ സിംഗ് കത്ത് സ്പെഷ്യൽ ബ്രാഞ്ചിന് കൈമാറിയിരുന്നു. സർക്കാരിന്റെ നവകേരള സദസ് ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പാണ് മാവോയിസ്റ്റുകളുടെ പേരിൽ കളക്ടർക്ക് ഭീഷണിക്കത്ത് ലഭിച്ചത്.സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത് ആണെന്നത് പൊലീസ് നിഷേധിച്ചു. ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെ ജില്ലയിൽ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നു.