STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Nov 24th, 2023

ഡീപ്‌ഫേക്കിന് നിയന്ത്രണവുമായി കേന്ദ്രം ; ഉടൻ നിയമങ്ങൾ കൊണ്ടുവരുമെന്ന് കേന്ദ്രം

ഡീപ്‌ഫേക്കുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിയമങ്ങൾ ഉടന്‍ തയ്യാറാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച അറിയിച്ചു. ഡീപ്‌ഫേക്കുകളുടെ വിഷയത്തില്‍ ചര്‍ച്ച നടത്തുന്നിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് യോഗം വിളിച്ചിരുന്നു. എഐ ഉപയോഗിക്കുന്ന മുന്‍നിരയിലുള്ള എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെയും കമ്പനികളുടെയും യോഗം നടത്തിയതായി കേന്ദ്രമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.നാല് കാര്യങ്ങളില്‍ അടുത്ത പത്ത് ദിവസത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

1. തിരിച്ചറിയുക 2. വ്യാപനം തടയുക 3. റിപ്പോര്‍ട്ട് ചെയ്യുന്നത് ശക്തിപ്പെടുത്തുക 4. അവബോധം വളര്‍ത്തുക.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>